ഫ്രൻസ്വാ ബെയ്റു ഫ്രഞ്ച് പ്രധാനമന്ത്രി

 ഫ്രാൻസില്‍ മുതിർന്ന രാഷ്‌ട്രീയ നേതാവ് ഫ്രൻസ്വാ ബെയ്റുവിനെ പ്രധാനമന്ത്രിയാക്കാൻ പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ തീരുമാനിച്ചു.

73 വയസുള്ള ബെയ്റുവിന് രാഷ്‌ട്രീയത്തിലുള്ള തഴക്കവും പഴക്കവും സ്ഥിരതയുള്ള ഭരണം കാഴ്ചവയ്ക്കാൻ സഹായിച്ചേക്കും.

മക്രോണ്‍ നേതൃത്വം നല്കുന്ന രാഷ്‌ട്രീയസഖ്യത്തിന്‍റെ ഭാഗമായ ഡെമോക്രാറ്റിക് മൂവ്മെന്‍റ് പാർട്ടിക്കാരനാണ് ബെയ്റു.സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ വിവിധ കക്ഷികളുമായി അദ്ദേഹം ചർച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *