ഗാസയില്‍ ഇസ്രേലി സേന നടത്തിയ ആക്രമണത്തില്‍ 30 പേരെങ്കിലും കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു.ഗാസയില്‍ പലസ്തീനികള്‍ അഭയം തേടിയ പോസ്റ്റ് ഓഫീസിന് നേർക്കാണ് ആക്രമണം ഉണ്ടായത്.
നുസെയ്റത്ത് അഭയാർഥി ക്യാമ്ബിപിലെ പോസ്റ്റ് ഓഫീസില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. ഇതോടെ വ്യാഴാഴ്ച ഇസ്രേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 66 ആയി.
ഇസ്ലാമിക് ജിഹാദ് തീവ്രവാദ സംഘടനയുടെ നേതാവിനെ ലക്ഷ്യമിട്ടായിരുന്നു പോസ്റ്റ് ഓഫീസ് ആക്രമണമെന്ന് ഇസ്രയേല്‍ പറഞ്ഞു.