പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാള്‍ കോട്ടയത്ത് ഇന്ന് (ഡിസംബര്‍ 14) പ്രവര്‍ത്തനം ആരംഭിക്കും.
സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് ഇന്ന് വെകീട്ട് 4 മുതലാണ് പ്രവേശനം.
പാലക്കാട്, കോഴിക്കോട് എന്നിവക്ക് സമാനമായ മിനി മാളാണ് കോട്ടയത്തേതും. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് മാള്‍ ഒരുക്കിയിരിക്കുന്നത്.ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്‌ട് എന്നിവയാണ് മാളിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍. ഇത് കൂടാതെ വിവിധയിനം ബ്രാന്‍ഡുകള്‍, ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവയും മാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് മാളിലുണ്ട്. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
.
അഞ്ചാമത്തെ മാള്‍
ലുലുവിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിംഗ് മാളാണ് കോട്ടയത്ത് തുറക്കുന്നത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വമ്ബന്‍ മാളുകള്‍ കൂടാതെ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലും മിനിമാളുകളുമുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ഇവിടുത്തെ മിക്ക ആകര്‍ഷണം. ഇതൂകൂടാതെ തൃശൂര്‍ തൃപ്രയാറില്‍ ലുലുവിന്റെ വൈമാളും പ്രവര്‍ത്തിക്കുന്നുണ്ട്.
ആറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലുലു മാളുകള്‍ക്ക് പുറമെ എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുള്ളത്.
ലുലു ഡെയ്‌ലിയും ഈ മാസം
കോട്ടയത്തിനു ശേഷം കൊല്ലം ജില്ലയിലെ കൊട്ടിയം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ലുലു ഡെയ്‌ലി സൂപ്പര്‍ മാര്‍ക്കറ്റ് ഈ മാസം തന്നെ തുറക്കും. ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിട്ടില്ല. തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നിര്‍മ്മാണവും പുരോഗമിക്കുകയാണ്.