എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്.
ചോദ്യ പേപ്പര്‍ എങ്ങനെ പുറത്തായി എന്നത് പരിശോധിക്കും. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കോ, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ യൂട്യൂബ് ചാനലുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.
കഴിഞ്ഞ ദിവസമാണ് എം എസ് സൊല്യൂഷന്‍ എന്ന യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങള്‍ പുറത്തായത്. പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്‌എസ്‌എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോര്‍ന്നത്. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു.
പരീക്ഷയുടെ ചോദ്യങ്ങള്‍ അതേപടിയായിരുന്നു യൂട്യൂബ് ചാനലില്‍ വന്നത്. ചോദ്യങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നതില്‍ വ്യക്തതയില്ല. വിഷയത്തില്‍ കെഎസ്യു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഇനിയും സമരം തുടരുമെന്നും സംസ്ഥാന സമിതി നേരിട്ട് സമരം ഏറ്റെടുക്കുമെന്നും കെഎസ്യു അറിയിച്ചിരുന്നു.