ബോഗയ്ന്‍വില്ല, തങ്കലാന്‍, ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍; ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

സിനിമയും സീരീസുകളുമായി നിരവധിയാണ് ഈ ആഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ലയും ഒടിടിയിലേക്ക് എത്തുകയാണ്.

ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകള്‍ നോക്കാം.

ബോഗയ്ന്‍വില്ല

അമല്‍ നീരദ് സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രം. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സോണി ലിവിലൂടെ ഡിസംബര്‍ 13ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

തങ്കലാന്‍തങ്കലാൻ

ചിയാന്‍ വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം. സ്വര്‍ണ ഖനിയായ കെജിഎഫിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. കോളനി വല്‍ക്കരണത്തിന് എതിരായ നാടിന്റെ പോരാട്ടമാണ് ചിത്രം പറയുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു.

ഖല്‍ബ്

സജീദ് യാഹിയ സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ. രഞ്ജിത്ത് സജീവ്, നേഹ നസ്‌നിന്‍, സിദ്ദിഖ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ജനുവരിയില്‍ റിലീസ് ചെയ്ത ചിത്രം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം കാണാം.

മിസ്മാച്ച്‌ഡ് സീസണ്‍ 3

പ്രണയവും സൗഹൃദവും പറയുന്ന വെബ് സീരീസില്‍ പ്രകാക്ട കോലി, രോഹിത് സറഫ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കംപ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സിന് ചേരുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളുടെ കഥയാണ് സീരീസില്‍ പറയുന്നത്. ഹൈദരാബാദിനെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സീരീസ് നെറ്റ്ഫ്‌ളിക്‌സിലൂടെ ഡിസംബര്‍ 13 മുതല്‍ കാണാം.

ബണ്ടിഷ് ബണ്ടിറ്റ്‌സ്

മ്യൂസിക്കല്‍ ഡ്രാമ വെബ്‌സീരീസിന്റെ രണ്ടാം സീസനാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഋത്വിക് ഭൗമിക്, ശ്രേയ ചൗധരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും പാശ്ചാത്വ സംഗീതവും തമ്മിലുള്ള പോരാട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ സീരീസ് സ്ട്രീമിങ് ആരംഭിച്ചു.

വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്

ഗബ്രിയല്‍ മാര്‍ക്കസിന്റെ വിഖ്യാതമായ നോവലിന്റെ ദൃശ്യാവിഷ്‌കാരം. സ്പാനിഷ് വെബ് സീരീസിന്റെ ആദ്യ സീസനാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. എട്ട് എപ്പിഡോഡുകളുള്ള സീരീസ് ലോറാ മോറ, അലക്‌സ് ഗാര്‍സിയ ലോപ്പസ് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ കാണാം.

റെഡ് വണ്‍

ഡ്വെയ്ന്‍ ജോണ്‍സണ്‍, ക്രിസ് ഇവാന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ആക്ഷന്‍ കോമഡി ചിത്രം. ജേക് കാസ്ഡന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആമസോണ്‍ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *