78ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ശനിയാഴ്ച കിക്കോഫ്. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഏറ്റുമുട്ടുന്നത്.
ഗോവ, ഡല്‍ഹി, തമിഴ്നാട്, ഒഡിഷ, മേഘാലയ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ് ബിയിലാണ് മുൻ ചാമ്ബ്യന്മാരായ കേരളം. ‘എ’യില്‍ സർവിസസ്, ബംഗാള്‍, മണിപ്പൂർ, തെലങ്കാന, ജമ്മു-കശ്മീർ, രാജസ്ഥാൻ എന്നിവരും ഇറങ്ങും. ഡിസംബർ 15ന് ഗോവയുമായാണ് കേരളത്തിന്റെ ആദ്യകളി.
17ന് മേഘാലയയെയും 19ന് ഒഡിഷയെയും 22ന് ഡല്‍ഹിയെയും 24ന് തമിഴ്നാടിനെയും നേരിടും. കോഴിക്കോട്ട് നടന്ന പ്രാഥമിക റൗണ്ടിലെ മൂന്നു മത്സരങ്ങളും വൻ മാർജിനില്‍ ജയിച്ചാണ് കേരളം ഹൈദരാബാദിലെത്തിയിരിക്കുന്നത്. ക്വാർട്ടർ 26, 27 തീയതികളിലും സെമി ഫൈനല്‍ 29നും ഫൈനല്‍ 31നും നടക്കും.