കനത്ത മഴ ; പൊന്മുടി ഇക്കോ ടൂറിസം സെന്റര്‍ തല്‍ക്കാലികമായി അടച്ചു

: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു.

മലയോര മേഖലയില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നതിനെ തുടര്‍ന്നും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലുമാണ് പൊന്മുടി ഇക്കോട ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചത്. പൊന്മുടിക്ക് പുറമെ കല്ലാര്‍-മീന്‍മുട്ടി, പാലോട്-മങ്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു.

മഴയെ തുടര്‍ന്ന് പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബറായതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

കോടമഞ്ഞില്‍ പുതച്ചുനില്‍ക്കുന്ന പൊന്മുടിയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതും ഡിസംബറിലാണ്. പൊന്മുടിയിലേക്കുള്ള ചുരം റോഡില്‍ ഉള്‍പ്പെടെ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉള്‍പ്പെടെ നിരവധി പേരാണ് പൊന്മുടിയിലേക്ക് എത്തുന്നത്. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉള്‍പ്പെടെ കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *