2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വര്‍ഷം തികയുന്നു. ആക്രമണത്തിന് പിന്നാലെ ജീവന്‍ പൊലിഞ്ഞ സേനാംഗങ്ങളെ സ്മരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു.
ഭീകര ശക്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.
2001-ലെ ഈ ദിനത്തില്‍ നമ്മുടെ പാര്‍ലമെന്റിനെ സംരക്ഷിച്ചുകൊണ്ട് ജീവന്‍ ബലിയര്‍പ്പിച്ച ധീരഹൃദയന്മാര്‍ക്ക് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ധൈര്യവും നിസ്വാര്‍ത്ഥ സേവനവും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. അവരോടും അവരുടെ കുടുംബങ്ങളോടും രാജ്യം അങ്ങേയറ്റം നന്ദിയുള്ളവരാണ്. നമ്മുടെ രാഷ്ട്രം ഭീകര ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുന്നു,’ പ്രസിഡന്റ് എക്സില്‍ പോസ്റ്റ് ചെയ്തു.
അതേസമയം ഇന്ന് ലോക്സഭയില്‍ ഇന്ന് പ്രതിപക്ഷ ആവശ്യപ്രകാരം ഭരണഘടനയില്‍ മേലുള്ള ചർച്ച ആരംഭിക്കും. ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്. ലോക്സഭയില്‍ രണ്ടു ദിവസവും രാജ്യസഭയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും ഭരണഘടന ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലോക്സഭയില്‍ സംസാരിക്കും.