കഞ്ചാവുമായി നാല് അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. സമിന്‍ ഷെയ്ക്ക്, മിഥുന്‍, സജീബ് മണ്ഡല്‍, ഷബീബുല്‍ റഹ്‌മാന്‍ എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ടാക്‌സി സ്റ്റാന്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ബംഗാള്‍ സ്വദേശികളാണ് പിടിയിലായ നാലു പേരും
35 കിലോ കഞ്ചാവാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. ഒഡീഷയില്‍ നിന്നും കഞ്ചാവ് എത്തിച്ച് കേരളത്തില്‍ വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്.