ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ധനുഷ്. അഭിനയത്തോടൊപ്പം ഗായകനായും എഴുത്തുകാരനായും സംവിധായകനായും താരം കൈവെക്കാത്ത മേഖലകള്‍ ഇല്ല.
വരുന്ന വർഷം കൂടുതല്‍ കളറാകാൻ താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം , ധനുഷ് വീണ്ടും ഹോളിവുഡില്‍ അഭിനയിക്കാൻ പോകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. ‘ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫക്കിർ’, ദി ഗ്രേമാൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷ് വീണ്ടും മറ്റൊരു ഹോളിവുഡ് സിനിമയുടെ ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.