ബാറില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സോഡാ കുപ്പികൊണ്ട് യുവാവിന്‍റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍.
ആമ്ബല്ലൂർ വെണ്ടോർ സ്വദേശി കിളവൻപറമ്ബില്‍ ദിനേഷിനെയാണ്(33) പുതുക്കാട് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തിനാണ് സംഭവം. (police case)
ചുങ്കം കാളൻ വീട്ടില്‍ ജിയോ(36)ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിയോ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുതുക്കാട് എസ്‌എച്ച്‌ഒ വി.സജീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.