പരാജയം ശീലമായിക്കഴിഞ്ഞ സിറ്റി

പരാജയം ശീലമായിക്കഴിഞ്ഞ സിറ്റിക്ക് ചാമ്ബ്യൻസ് ലീഗില്‍ യുവന്‍റസിനെതിരായ മത്സരത്തിലും ഫലം തിരുത്താനായില്ല.

2-0നാണ് ഇംഗ്ലീഷ് വമ്ബന്മാരെ യുവന്‍റസ് കെട്ടുകെട്ടിച്ചത്. ചാമ്ബ്യൻസ് ലീഗിലും പ്രീമിയർ ലീഗിലുമായി അവസാന 10 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സിറ്റിക്ക് ജയം കാണാനായത്.

യുവന്‍റസിനെതിരെ മികച്ച മത്സരം കാഴ്ചവെക്കാനായെങ്കിലും ഗോളിലേക്ക് വഴിയൊരുക്കാൻ സിറ്റിക്കായില്ല. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു യുവന്‍റസിന്‍റെ രണ്ട് ഗോളുകളും. 53ാം മിനിറ്റില്‍ ദുസാൻ വ്ലാഹോവിച്, 75ാം മിനിറ്റില്‍ വെസ്റ്റണ്‍ മക്കെന്നി എന്നിവരാണ് ഗോള്‍ നേടിയത്.

മത്സരത്തില്‍ 69 ശതമാനം സമയവും പന്ത് സിറ്റിയുടെ കാലിലായിരുന്നു. പന്തടക്കത്തിലും പാസ്സുകളിലുമെല്ലാം സിറ്റി ഏറെ മുന്നിലായിരുന്നെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. ഇതോടെ, പെപ് ഗ്വാർഡിയോളക്കും സംഘത്തിനും വീണ്ടുമൊരു പരാജയത്തിന്‍റെ കയ്പുനീർ കൂടി.

സീസണിലെ അവസാന പത്ത് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് സിറ്റിക്ക് നേടാൻ കഴിഞ്ഞത്. ഇതോടെ ചാമ്ബ്യൻസ് ലീഗിലും ടീമിന്റെ ഭാവി തുലാസിലായി. തോല്‍വിയോടെ പോയിന്റ് ടേബിളില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും സമനിലയും തോല്‍വിയുമായി എട്ട് പോയിന്റില്‍ 22-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറില്‍ ആറും ജയിച്ച ലിവർപൂളാണ് പോയിന്‍റ് ടേബിളില്‍ മുകളില്‍.

ചാമ്ബ്യൻസ് ലീഗിലെ മറ്റ് മത്സരങ്ങളില്‍ ആഴ്സണല്‍ 3-0ന് മൊണാക്കോയെയും, ബാഴ്സലോണ 3-2ന് ബൊറൂസ്സിയയെയും, അത്ലറ്റിക്കൊ മഡ്രിഡ് 3-1ന് സ്ലോവൻ ബ്രാട്ടിസ്ലാവയെയും തോല്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *