സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കായി കേരള ടീം ഇന്ന് ഹൈദരാബാദിലേക്ക് പുറപ്പെടും. 14 നാണ് ടൂർണമെന്റ് തുടങ്ങുക.
15 ന് ഗോവയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. യോഗ്യത റൗണ്ട് കളിച്ച 22 അംഗ ടീം തന്നെയാണ് ഹൈദരാബാദിലും കളിക്കുന്നത്.
എറണാകുളത്ത് നിന്ന് ഇന്ന് രാത്രി 7.30 നുള്ള ശബരിമല സ്പെഷ്യല്‍ ട്രെയിനിലാണ് കേരള ടീമിന്റെ യാത്ര. നാളെ രാത്രി ഹൈദരാബാദില്‍ എത്തും. പരിശീലകൻ ബിബി തോമസിന്റെ പരിശീലനത്തിനുശേഷമാണ് ടീം മത്സരത്തിന് ഇറങ്ങുന്നത്.
കേരള പൊലീസിന്റെ പ്രതിരോധക്കാരൻ ജി.സഞ്ജുവാണ് ക്യാപ്റ്റൻ. 17 ന് മേഘാലയുമായും 19 ന് ഒഡീഷയുമായും 22 ന് ഡല്‍ഹിയുമായും 24 ന് തമിഴ്നാടുമായാണ് കേരളത്തിന്റെ മറ്റു മത്സരങ്ങള്‍.