കഴക്കൂട്ടത്ത് മണലില്‍ ഉറച്ച ബാര്‍ജിനെ ഉയര്‍ത്തി കൊണ്ടുപോകാൻ ശ്രമം; ചെന്നൈയില്‍ നിന്ന് ഉപകരണങ്ങള്‍ എത്തിച്ചു

 ചെന്നൈയില്‍ നിന്നും ഉരുക്ക് വടങ്ങളും അനുബന്ധ ഉപകരണങ്ങളും കൊണ്ടു വന്ന് കഴക്കൂട്ടം മണലില്‍ ഉറച്ച ബാർജിനെ ഉയർത്തി തീരത്തു നിന്നും കൊണ്ടു പോകാനുള്ള ശ്രമം തുടരുന്നു.

50 മീറ്ററോളം നീളം വരുന്ന ബാർജിൻ്റെ ഭാഗം കരയോടു കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. മൂന്നു മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ടു വന്ന് ബാർജിനെ ഉരുക്ക് വടവുമായി ബന്ധിച്ച്‌ കരയിലേക്ക് വലിച്ച്‌ അടുപ്പിക്കാനുള്ള ജോലിയാണ് പുരോഗമിക്കുന്നത്.

ബാർജ് കരയുമായി ഏതാണ്ട് 75 മീറ്ററോളം അടുത്തിട്ടുണ്ട്. രണ്ടു ദിവസത്തിനകം ബാർജിനെ കരയില്‍ വലിച്ചു കയറ്റി ഭാഗങ്ങളാക്കി കൊണ്ടുപോകാൻ കഴിയുമെന്നാണ് അറിയുന്നത്.

നവംബർ 5-ാം തീയതി പുലർച്ചെ 3
മണിയോടെയാണ് തുമ്ബ പള്ളിക്കു സമീപം തീരക്കടലില്‍ ബാർജ് എത്തിയത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനു വേണ്ട കല്ലുകള്‍ കയറ്റി കൊണ്ടു പോകാനും പെരുമാതുറ അഴിമുഖത്തിന്റെ ആഴം കൂട്ടാനുമായി അദാനി പോർട്ട് അധികൃതർ കൊണ്ടു വന്ന ബാർജ് കേടായി ഏതാനും മാസങ്ങളായി മുതലപ്പൊഴിയില്‍ കിടന്നിരുന്നു. കഴിഞ്ഞ ഒക്ടോബർ 12ന് മുതലപ്പൊഴിയില്‍ പുലിമുട്ടില്‍ ഇടിച്ചു കയറിയ ബാർജിനെ ഏറെ ബുദ്ധിമുട്ടിയാണ് അവിടെ നിന്നും നീക്കിയത്. രാത്രി ഉരുക്കു വടം ഉപയോഗിച്ച്‌ കെട്ടി വലിച്ച്‌ വിഴിഞ്ഞത്തു കൊണ്ടു പോകവേയാണ് വടം പൊട്ടി തുമ്ബ തീരത്തിനു സമീപം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *