കൂട്ടുകാരിക്ക് വീടൊരുക്കി പന്തലായനി ഗവ.ഹയര്‍ സെക്കൻഡറി കൂട്ടുകാര്‍

ഗവ. എച്ച്‌.എസ്.എസ് പന്തലായനിയിലെ വിദ്യാർഥികളും പി.ടി.എ കമ്മിറ്റിയും, അധ്യാപകരും ചേർന്ന് സഹപാഠിക്ക് വീടൊരുക്കി സ്നേഹത്തിന് പുതിയ പര്യായം രചിക്കുന്നു.

പത്താം തരത്തില്‍ പഠിച്ചിരുന്ന വിദ്യാർഥിയുടെ അവസ്ഥ അറിഞ്ഞ ക്ലാസ് അധ്യാപകൻ കാര്യങ്ങള്‍ പി.ടി.എ പ്രസിഡന്റായിരുന്ന സുരേഷ് ബാബുവിനെ അറിയിക്കുകയും തുടർന്ന്, സ്നേഹഭവനം നിർമിക്കാൻ സ്കൂള്‍ അധികൃതർ തീരുമാനിച്ചത്.

അസുഖം ബാധിച്ച്‌ കാഴ്ച നഷ്ടപ്പെട്ട അച്ഛൻ പണിക്ക് പോകാറില്ലെന്ന് അറിഞ്ഞ സ്കൂള്‍ അധികൃതരും പി.ടി.എ കമ്മിറ്റിയും വിദ്യാർഥികളുടെ പിന്തുണയില്‍ പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. വിദ്യാർഥി പ്ലസ് വണ്ണിലായപ്പോള്‍ പുതിയ പി.ടി.എ പ്രസിഡന്റ് പി. എം. ബിജുവിന്റെ വൈസ് പ്രസിഡന്റ് രാരോത്ത് പ്രമോദിന്റെയും നേതൃത്വത്തില്‍ പ്രവർത്തനങ്ങള്‍ സജീവമാക്കുകയായിരുന്നു. ഭൂമി വാങ്ങി വീട് വെക്കുക എന്നത് വലിയ കടമ്ബയായതോടെ, പുളിയഞ്ചേരി വലിയാട്ടില്‍ ബാലകൃഷ്ണൻ മൂന്നര സെന്റ് സ്ഥലം സൗജന്യമായി നല്‍കിയതോടെ വീടുപണി തുടങ്ങി. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ പി.ടി.എ ഭാരവാഹികളും അധ്യാപകരും നാട്ടുകാരും ചേർന്ന് സ്വാഗതസംഘം രൂപവത്കരിച്ചതോടെ, പലരും നിർമാണ സാമഗ്രികള്‍ സൗജന്യമായി നല്‍കി, ഡിസംബർ 12ന് വൈകുന്നേരം മൂന്നിന് സ്നേഹഭവനം വീട്ടുകാർക്ക് താമസത്തിനായി തുറന്നുകൊടുക്കും കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും.

പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വീടും സ്ഥലവും കൈമാറും. ഉദ്ഘാടനത്തിനു ശേഷം ജി.എച്ച്‌. എസ്.എസ് പന്തലായനിയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികള്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *