നടിയെ ആക്രമിച്ച കേസില്‍ മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്ക് എതിരെ കോടതി അലക്ഷ്യ ഹർജി നല്കി അതിജീവിത. വിചാരണക്കോടതിയിലാണ് അതിജീവിത ഹർജി നല്‍കിയത്.
പോലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹർജി.
നടിയെ ആക്രമിച്ച കേസിലെ തുടരമ്ബേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് സംസ്ഥാന പോലീസിലെ മുതിര്‍ന്ന ഡിജിപി ആയിരുന്ന ശ്രീലേഖ പോലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന് അടക്കമുള്ള ശ്രീലേഖയുടെ പരാമർശങ്ങള്‍ വിവാദമായിരുന്നു.
ചില ഓണ്‍ലൈൻ ചാനലുകള്‍ക്ക് നല്കിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലുമാണ് ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചത്. പള്‍സര്‍ സുനി മുമ്ബും നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് സുനിയല്ല, സഹതടവുകാരനാണെന്നും അവർ പറഞ്ഞിരുന്നു.