കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചില് വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു.
കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ഇനി പറയാനുള്ളതെല്ലാം പാര്‍ട്ടി വേദിയില്‍ മാത്രമേ പറയുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ നല്‍കിയില്ലെന്നത് വാസ്തവമാണ്. പക്ഷെ അതിനെതിരെ നേതൃത്വത്തെ വിമര്‍ശിച്ചതല്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.