പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണം. പ്രമേഹം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഡ്രൈ ഫ്രൂട്ട്സ് പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പോലും പ്രമേഹരോഗികള്‍ക്ക് ചിലപ്പോള്‍ കഴിക്കാൻ സാധിക്കില്ല. പ്രമേഹ രോഗികള്‍ക്ക് ഡ്രൈ ഫ്രൂട്ട്സ് ധാരാളം ഗുണങ്ങള്‍ നല്‍കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാതിരിക്കുകയും ചെയ്തേക്കാം, എന്നാല്‍, ചില ഡ്രൈ ഫ്രൂട്ട്സ് അത്ര നല്ലതല്ല. ഈന്തപ്പഴം, ഉണങ്ങിയ ചെറി, ഏത്തപ്പഴം കൊണ്ടുള്ള ചിപ്സ് എന്നിവ പ്രമേഹരോഗികള്‍ കഴിക്കാൻ പാടില്ലാത്ത ചില ഡ്രൈ ഫ്രൂട്ട്സുകളാണ്.
സാധാരണ പഴങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഒരു ഗ്രാം ഡ്രൈ ഫ്രൂട്ട്സില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവ വലിയ അളവില്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. കൂടാതെ, ചില ഉണങ്ങിയ പഴങ്ങള്‍ക്ക് ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ഉണ്ട്, ഇത് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. എല്ലാ ഡ്രൈ ഫ്രൂട്ട്സിനും ഇത് ബാധകമല്ല, കാരണം ചിലതിന് കുറഞ്ഞ ജിഐ ഉള്ളതും നാരുകളാല്‍ സമ്ബുഷ്ടവുമാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയുന്നതിലൂടെ പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും. പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഡ്രൈ ഫ്രൂട്ട്സ് ഉണ്ട്.
1. ഉണക്കിയ അത്തിപ്പഴം
അത്തിപ്പഴത്തില്‍ 50-60 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്ക് അനുയോജ്യമല്ല. അത്തിപ്പഴത്തില്‍ ഫ്രക്ടോസ്, ഡെക്സ്ട്രോസ്, ഗ്ലൂക്കോസ് എന്നിവയുള്‍പ്പെടെയുള്ള പഞ്ചസാര കൂടുതലാണ്. പ്രമേഹ രോഗികള്‍ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുമ്ബോള്‍ അത്തിപ്പഴം ഒഴിവാക്കേണ്ടതാണ്.
2. ഈന്തപ്പഴം
ഇവയില്‍ സ്വാഭാവികമായും ഉയർന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തില്‍ 70 ശതമാനത്തിലധികം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ന്യൂട്രിയന്റ്സ് ജേർണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. കൂടാതെ, ഗ്ലൈസെമിക് സൂചിക 42 നും 72 നും ഇടയില്‍ ഉള്ളതിനാല്‍, പ്രമേഹരോഗികള്‍ക്ക് ഈന്തപ്പഴം അനുയോജ്യമല്ല.
3. ഉണങ്ങിയ ചെറി
പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട മറ്റൊരു ഡ്രൈ ഫ്രൂട്ട് ആണ് ഉണങ്ങിയ ചെറി. ഇവയില്‍ ഒരു സെർവിംഗില്‍ 35-40 ഗ്രാം പഞ്ചസാരയുണ്ട്, ചില ഇനങ്ങളില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്, അവ സംസ്കരിക്കുന്ന സമയത്ത് ചേർക്കുന്നതാണ്. ഉണങ്ങിയ ചെറിക്കു പകരം ഫ്രഷ് ചെറികള്‍ കഴിക്കുക.
4. ബനാന ചിപ്സ്
ഏത്തപ്പഴം എണ്ണയില്‍ വറുക്കുമ്ബോഴോ പഞ്ചസാര ചേർക്കുമ്ബോഴോ കലോറിയുടെ അളവ് കൂടുന്നു. വാഴപ്പഴത്തിന് ഉയർന്ന ജിഐ ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ടതോ അല്ലെങ്കില്‍ മിതമായ അളവില്‍ കഴിക്കേണ്ടതോ ആയ ഒരു പഴമാണ്. ഏത്തപ്പഴം കൊണ്ടുള്ള ചിപ്സ് പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ടതാണ്.
5. ഉണക്കിയ മാങ്ങ
പ്രമേഹരോഗികള്‍ ഉണക്കിയ മാങ്ങ കഴിക്കുന്നതും ഒഴിവാക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുന്നതിനാല്‍ പ്രമേഹമുള്ള ഒരു വ്യക്തിക്ക് ഇവ കഴിക്കാൻ അനുയോജ്യമല്ല.
പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഡ്രൈ ഫ്രൂട്ട്സ് ഏതൊക്കെ?
ചില ഉണങ്ങിയ പഴങ്ങളില്‍ പഞ്ചസാരയുടെ അംശം കുറവും ജിഐ കുറവും ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാൻ അനുയോജ്യമാണ്. ഡ്രൈ ഫ്രൂട്ട്സ് മിതമായ അളവില്‍ കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ബദാം, വാല്‍നട്ട്, പിസ്ത, കശുവണ്ടി, നിലക്കടല തുടങ്ങിയവയാണ് പ്രമേഹ രോഗികള്‍ക്കുള്ള ഡ്രൈ ഫ്രൂട്ട്സ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ (ഒമേഗ-3 ഫാറ്റി ആസിഡുകള്‍), ഫൈബർ, പ്രോട്ടീൻ തുടങ്ങിയ വിവിധ അവശ്യ പോഷകങ്ങളുടെ സമ്ബന്നമായ ഉറവിടമാണ് ഈ ഉണങ്ങിയ പഴങ്ങള്‍.