പോഷകങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണ് മുരിങ്ങയില. മുരിങ്ങയില ജ്യൂസാക്കിയോ വെള്ളത്തില്‍ തിളപ്പിച്ചോ കുടിക്കാവുന്നതാണ്.
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, ബയോ ആക്റ്റീവ് സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ മുരിങ്ങയില പല രോഗങ്ങള്‍ക്കുമുള്ള പ്രകൃതിദത്തമായ പ്രതിവിധിയാണ്. ദൈനംദിന ജീവിതത്തില്‍ മുരിങ്ങയില വെള്ളം ഉള്‍പ്പെടുത്തിയാലുള്ള ആരോഗ്യ ഗുണങ്ങള്‍ നോക്കാം.
ഹൃദയാരോഗ്യം
ഹൃദയ സംബന്ധമായ ആരോഗ്യം ആഗോളതലത്തില്‍ വർധിച്ചുവരുന്ന ആശങ്കയാണ്. ഹൃദയാരോഗ്യത്തില്‍ മുരിങ്ങയുടെ ഇലകള്‍ക്ക് നിർണായക പങ്ക് വഹിക്കാനാകും. ഇലകളില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കി രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. മോശം കൊളസ്ട്രോളിന്റെ (എല്‍ഡിഎല്‍) അളവ് കുറയ്ക്കുകയും ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ഹൃദയാഘാതം, ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്ന സംയുക്തങ്ങള്‍ മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മുരിങ്ങയില വെള്ളം കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പ്രതിരോധശേഷി
മുരിങ്ങയില വെള്ളം കുടിക്കുന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങളില്‍ ഒന്ന് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനുള്ള അതിന്റെ കഴിവാണ്. ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും ഉയർന്ന ഉള്ളടക്കമുള്ള മുരിങ്ങയില അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ മെച്ചപ്പെടുത്തുന്നു. മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നത് ജലദോഷം, പനി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും.
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാല്‍ സമ്ബന്നം
മുരിങ്ങയില ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. വിട്ടുമാറാത്ത വേദനയോ വീക്കം പ്രശ്നങ്ങളോ ഉള്ളവർക്ക് മികച്ച ഓപ്ഷനാണ്. സന്ധിവേദനയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളില്‍നിന്ന് ആശ്വാസം നല്‍കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുരിങ്ങയില വെള്ളം നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മുരിങ്ങ ഇലയ്ക്ക് കഴിയുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. അതിനാല്‍തന്നെ പ്രമേഹമുള്ളവർക്ക് നല്ലൊരു ഓപ്ഷനാണ്. മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സാധിക്കും.
പ്രമേഹ നിയന്ത്രണം
മുരിങ്ങ ഇലകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് പ്രമേഹമുള്ള വ്യക്തികള്‍ക്ക് ഗുണം ചെയ്യും. ഇലകളിലെ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെറും വയറ്റില്‍ മുരിങ്ങയില വെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും. പ്രമേഹം വരാനുള്ള സാധ്യതയുള്ളവർക്ക്, മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്.