പ്രമേഹമുള്ളവര്‍ക്ക് ഒരു ദിവസം എത്ര ഈന്തപ്പഴം കഴിക്കാം?

പ്രമേഹമുള്ളവർ ഭക്ഷണക്രമത്തില്‍നിന്ന് മധുരം ഒഴിവാക്കുകയാണ് ആദ്യം ചെയ്യാറുള്ളത്. പഞ്ചസാരയ്ക്കു പകരം മറ്റു ബദല്‍ മാർഗങ്ങളാണ് ഇക്കൂട്ടർ തേടാറുള്ളത്.

എന്നാല്‍, പ്രമേഹക്കാർക്കും നിയന്ത്രിതമായ അളവില്‍ മധുരം കഴിക്കാം. മധുരത്തോടുള്ള ആസക്തികളെ ശമിപ്പിക്കാൻ കഴിയുന്ന പോഷകങ്ങള്‍ നിറഞ്ഞതുമായ ഓപ്ഷനാണ് ഈന്തപ്പഴം.

ഈന്തപ്പഴം നാരുകളാല്‍ നിറഞ്ഞതാണ്. ദഹനപ്രക്രിയയെ സഹായിക്കുകയും വയർവീർക്കല്‍ അല്ലെങ്കില്‍ മലബന്ധം തടയുകയും ചെയ്യുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, ബി വിറ്റാമിനുകള്‍ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അവയില്‍ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം പെട്ടെന്നുള്ള ഊർജം നല്‍കുന്നു. വൈറ്റമിനുകളായ സി, ഡി എന്നിവ ചർമ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ ഈന്തപ്പഴം എല്ലുകളെ ബലപ്പെടുത്താനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

പ്രമേഹക്കാർക്ക് ഈന്തപ്പഴം കഴിക്കാമോ?

എല്ലാവർക്കും ഈത്തപ്പഴം കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച്‌ ഒന്നല്ല, കുറഞ്ഞത് രണ്ട് മൂന്ന് എണ്ണം കഴിക്കാം. പ്രമേഹരോഗികള്‍ ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാൻ ആവശ്യപ്പെടുന്നതിന്റെ കാരണം അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും എന്നതിനാലാണ്. വാസ്തവത്തില്‍, പ്രമേഹരോഗികള്‍ക്ക് ഈന്തപ്പഴം ഗുണം ചെയ്യും, കാരണം അവയില്‍ നാരുകള്‍ കൂടുതലാണ്. എന്നിരുന്നാലും, മിതമായ അളവില്‍ കഴിക്കുന്നുവെന്ന് ഉറപ്പാക്കുക.

ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും: ആരോഗ്യമുള്ള വ്യക്തികള്‍ പോലും ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവിലും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിലും ഗുണം ചെയ്തേക്കുമെന്ന് ഒരു ഇസ്രായേലി പഠനം പറയുന്നു. ഈന്തപ്പഴത്തില്‍ കൊളസ്ട്രോള്‍ അടങ്ങിയിട്ടില്ല. ഇരുമ്ബ് കൊണ്ട് സമ്ബുഷ്ടമായ ഇവയില്‍ വാഴപ്പഴത്തേക്കാള്‍ കൂടുതല്‍ നാരുകളുമുണ്ട്.

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും: ചെമ്ബ്, മഗ്നീഷ്യം, സെലിനിയം, മാംഗനീസ് എന്നിവയുടെ സമ്ബന്നമായ ഉറവിടങ്ങളാണ് ഈന്തപ്പഴം. എല്ലുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനും അസ്ഥി സംബന്ധമായ അവസ്ഥകള്‍ തടയുന്നതിനും ഈ പോഷകങ്ങളെല്ലാം പ്രധാനമാണ്.

മലബന്ധം അകറ്റും: ദിവസവും കുറഞ്ഞത് 20 മുതല്‍ 35 ഗ്രാം വരെ ഫൈബർ കഴിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് മലം മൃദുവാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

മസ്തിഷ്ക ആരോഗ്യത്തിന്: തലച്ചോറിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയില്‍ നിന്ന് ഈന്തപ്പഴം സംരക്ഷണം നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈന്തപ്പഴം പതിവായി കഴിക്കുന്നത് ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.

രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും: ഈന്തപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്താതിമർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു. ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *