ഗ്രാമീണ തൊഴിലാളികളുടെ വേതനത്തില്‍ കേരളം നമ്ബര്‍ വണ്‍; ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ ശമ്ബളക്കണക്കില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ദേശീയ ശരാശരിയേക്കാള്‍ രണ്ടിരട്ടി കൂടുതലാണ് കേരളത്തില്‍ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്ന വേതനം.

ആർ.ബി.ഐ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

കേരളത്തിലെ ഗ്രാമീണമേഖലയിലെ തൊഴിലാളിക്ക് ശരാശരി 700 രൂപയാണ് വേതനമായി ലഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറവ് വേതനം നല്‍കുന്ന സംസ്ഥാനത്തേക്കാള്‍ മൂന്നിരട്ടി അധികമാണിത്. കാർഷിക, കാർഷികേതര, നിർമാണ മേഖലകളിലെ പുരുഷ തൊഴിലാളികളുടെ വേതനമാണ് ആർ.ബി.ഐ പഠനവിധേയമാക്കിയത്.

നിർമാണമേഖലയില്‍ പ്രവർത്തിക്കുന്ന ഒരു തൊഴിലാളിക്ക് ദേശീയതലത്തില്‍ ശരാശരി 417 രൂപ ശമ്ബളം ലഭിക്കുമ്ബോള്‍ കേരളത്തില്‍ ഇത് 894 രൂപയാണ്. മധ്യപ്രദേശില്‍ 292 രൂപ മാത്രമാണ് നിർമാണ മേഖലയിലെ തൊഴിലാളിയുടെ വേതനം.

കാർഷികേതര ജോലിക്ക് കേരളത്തില്‍ വേതനമായി 735 രൂപ വരെ നല്‍കുമ്ബോള്‍ മധ്യപ്രദേശില്‍ വെറും 262 രൂപയാണ് നല്‍കുന്നത്. കാർഷിക ജോലികള്‍ക്കായി കേരളത്തില്‍ പുരുഷൻമാർക്ക് 807 രൂപ നല്‍കുമ്ബോള്‍ മധ്യപ്രദേശില്‍ ഇത് 242 രൂപ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *