കര്‍ണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു

മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു.

ബംഗളൂരുവിലെ വസതിയില്‍ ഇന്ന് പുലർച്ചെ 2:45 നായിരുന്നു അന്ത്യം സംഭവിച്ചത്.

വാർധക്യസഹജമായ അസുഖങ്ങളെ തുടർനന്നായിരുന്നു അന്ത്യം. 2009 മുതല്‍ 2012 വരെ യുപിഎ സർക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം അതിന് മുൻപ് 1999 മുതല്‍ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. ശേഷം 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവർണറായിരുന്നു. 2017-ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം ബിജെപിയില്‍ ചേർന്നിരുന്നു.

1962-ല്‍ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച എസ്‌എം കൃഷ്ണ അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു. ബെംഗളൂരു നഗരത്തിനെ മഹാനഗരമാക്കി വളർത്തുന്നതില്‍ എസ് എം കൃഷ്ണയുടെ പങ്ക് വളരെ വലുതായിരുന്നു.

ബ്രാൻഡ് ബെംഗളുരുവിന്‍റെ തലതൊട്ടപ്പനായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്‌എം കൃഷ്‌ണ. ബെംഗളുരു നഗരത്തെ ഇന്ന് കാണുന്ന സിലിക്കണ്‍ വാലിയും ടെക് നഗരവുമായി വളർത്തിയെടുത്ത മുഖ്യമന്ത്രിയായിരുന്നു എന്നത് ശ്രദ്ധേയം. അറുപതാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സോഷ്യലിസ്റ്റായി തുടങ്ങി കോണ്‍ഗ്രസുകാരനായി ജീവിച്ച്‌ ഒടുവില്‍ ബിജെപിയിലെത്തിയ ശേഷമായിരുന്നു വിരമിചത്. ഫുള്‍ ബ്രൈറ്റ് സ്കോളർഷിപ്പടക്കം മികച്ച അക്കാദമിക് നേട്ടങ്ങളോടെ വിദേശ പഠനം പൂർത്തിയാക്കിയ എസ് എം കൃഷ്ണ ഒരു ജോലി തിരഞ്ഞെടുക്കുന്നതിന് പകരം കർണാടക രാഷ്ട്രീയത്തിലേക്ക് ചെക്കേറാനാണ് തീരുമാനിച്ചത്.

എൻഎം കൃഷ്ണയുടെ നിര്യാണത്തില്‍ കർണാടക മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന-കേന്ദ്ര മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളില്‍ കൃഷ്ണയുടെ സേവനം സമാനതകളില്ലാത്തതാനിന്നും ഐടി-ബിടി മേഖലയുടെ വളർച്ചയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് കർണാടക എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുമെന്നും. മുഖ്യമന്ത്രി എന്ന നിലയില്‍. കോണ്‍ഗ്രസ് പാർട്ടിയില്‍ ചേർന്ന ആദ്യനാളുകളില്‍ എൻ്റെ വഴികാട്ടിയായിരുന്ന അദ്ദേഹമെന്നും. വളർന്നുവരുന്ന രാഷ്ട്രീയക്കാർക്ക് മാതൃകയാണ് അദ്ദേഹമെന്നും. അദ്ദേഹത്തിൻ്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു, ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നായിരുന്നു സിദ്ധരാമയ്യയുടെ അനുശോചനം.

Leave a Reply

Your email address will not be published. Required fields are marked *