സംസ്ഥാനത്ത് എവിടെ താമസിക്കുന്ന ആള്‍ക്കും ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാനാകും വിധം മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.
ഉടമ താമസിക്കുന്ന പരിധിയിലുള്ള ആര്‍ടിഒയില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എന്ന നിയമമാണ് മാറ്റിയത്. പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ്വെയറില് മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മിഷണറുടെ നിര്‍ദേശം. നേരത്തേ സ്ഥിരമായ മേല്‍ വിലാസമുള്ള മേഖലയിലെ ആര്‍ടി ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്.
പുതിയ ഭേദഗതി നിര്‍ദേശം നടപ്പായാല്‍ വാഹന ഉടമക്ക് അനുയോജ്യമായ രജിസ്ട്രേഷന് നമ്ബര്‍ സീരീസ് തെരഞ്ഞെടുക്കാനും സാധിക്കും. തൊഴില്‍, ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി ഇടയ്ക്കിടയ്ക്ക് സ്ഥലം മാറുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് പുതിയ നീക്കം.