ആര്‍പ്പൂക്കര വില്ലൂന്നിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.
വില്ലുന്നി പോത്താലില്‍ വീട്ടില്‍ ബിജുവിന്റെ മകള്‍ നിത്യ (20) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴിനു വില്ലൂന്നി മറ്റപ്പള്ളി ഭാഗത്തായിരുന്നു അപകടം. ജിമ്മില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ആദ്യം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും, പിന്നീട് ക്രാഷ് ബാരിയറില്‍ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ നിത്യയെ നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 10 ന് മരണം സംഭവിച്ചു. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.