2 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഏറ്റുമുട്ടലിന് ശേഷം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു(Man rapes 2 year old girl).
പോലീസ് പതിവ് പരിശോധന നടത്തുമ്ബോള്‍ ഒരു കറുത്ത മോട്ടോർ സൈക്കിള്‍ കണ്ടു. അവർ ഇത് തടയാൻ ശ്രമിച്ചപ്പോള്‍ ബൈക്ക് യാത്രികൻ ഓടി രക്ഷപ്പെട്ടുവെന്ന് സർക്കിള്‍ ഓഫീസർ വികാസ് പ്രതാപ് സിംഗ് ചൗഹാൻ പറഞ്ഞു.
പോലീസ് മോട്ടോർ സൈക്കിളിനെ പിന്തുടർന്ന് ഒരു പാലത്തില്‍ നിർത്തി. എന്നാല്‍ മോട്ടോർ സൈക്കിള്‍ യാത്രികൻ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു ഏറ്റുമുട്ടലിനൊടുവില്‍ പ്രതിക്കു പരിക്കേല്‍ക്കുകയും തുടർന്ന് പിടികൂടുകയും ചെയ്തു, സിഐ പറഞ്ഞു.