അല്ലു അർജുൻ ചിത്രം പുഷ്പ 2ന്റെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പോലീസ്.
ഹൈദരാബാദിലെ സന്ധ്യ തീയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ചീഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. (Pushpa 2)
കഴിഞ്ഞദിവസം രാത്രി 11ന് സന്ധ്യ തീയറ്ററിലാണ് പ്രീമിയർ ഷോ ഒരുക്കിയത്. തീയറ്ററിന് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുമ്ബ് തന്നെ നൂറു കണക്കിന് ആരാധകർ തമ്ബടിച്ചിരുന്നു.
അതിനിടെ അല്ലു അർജുൻ കുടുംബ സമേതം സിനിമ കാണാൻ എത്തുകയും താരത്തെ കണ്ടതോടെ ആരാധകർ തീയറ്ററിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പോലീസ് ലാത്തി വീശി. ഈ തിരക്കിനിടയില്‍പ്പെട്ടാണ് ഹൈദരാബാദ് സ്വദേശി രേവതി കുഴഞ്ഞു വീഴുന്നത്. ആളുകള്‍ ചിതറി ഓടിയതോടെ ഇവരുടെ ദേഹത്തേക്ക് നിരവധിപേർ വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.