വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സർക്കാർ.
വിജിഎഫുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം പിൻവലിക്കണമെന്ന് കാണിച്ച് മുഖ്യമന്തി നല്‍കിയ കത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ആണ് ഈ കാര്യം വ്യക്തമാക്കിയത്.
നാളിതുവരെ കേന്ദ്ര സർക്കാർ വിജിഎഫ് ഗ്യാൻ്റിൻ്റെ കാര്യത്തില്‍ പുലർത്തി വന്ന നയത്തില്‍ നിന്നുള്ള വ്യതിയാനം ആണ് നിർമ്മല സീതാരാമൻ മുഖ്യമന്തിക്ക് അയച്ച കത്തില്‍ നിന്ന് വ്യക്തമാകുന്നത് . ഇതോടെ വിഴിഞ്ഞത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്നത് ഗ്യാൻ്റ് അല്ല മറിച്ച് വായ്പ്പ ആണെന്ന് വ്യക്തമാകുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ച ഒറ്റ പ്രോജക്റ്റിന് പോലും തിരിച്ചടവ് നിബന്ധന നാളിതുവരെ കേന്ദ്ര സർക്കാർ വെച്ചിരുന്നില്ല.
കൊച്ചി മെട്രോക്ക് വേണ്ടി വിജിഎഫ് അനുവദിച്ചപ്പോഴും തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല . കേരളത്തിന് മാത്രമായി തയ്യാറാക്കിയ പുതിയ മാനദണ്ഡം വിജി എഫിൻ്റെ തന്നെ സ്റ്റാൻഡേർഡ് ഗൈഡ് ലൈനിന് വിരുദ്ധമാണ്. കൊമേഷ്യല്‍ ഓപ്പറേഷൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ വിഴിഞ്ഞത് 70 കപ്പലുകള്‍ വന്ന് പോയി . ഈ ഇനത്തില്‍ മാത്രം 50 കോടി രൂപക്ക് മുകളില്‍ ജി എസ് ടി കേന്ദ്ര സർക്കാരിന് ലഭിച്ചു . കൊമേഷ്യല്‍ ഓപ്പറേഷൻ ആരംഭിച്ച് ഒരു വർഷത്തിനകം തന്നെ കേന്ദ്രം മുടക്കുന്ന വിജി എഫ് ഫണ്ട് ജി എസ് ടി വിഹിതം ആയി കേന്ദ്ര സർക്കാരിലേക്ക് ലഭിക്കും എന്നിരിക്കെയാണ് അത്യാർത്തിയോടെ പുതിയ സമീപനം കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
കേന്ദ്രം മുടക്കുന്ന വിജിഎഫ് ഗ്യാൻ്റ് പോലെ തന്നെ കേരളവും വിജിഎഫ് ഗ്യാൻ്റ് വിഴിഞ്ഞത്തിനായി നല്‍കുന്നുണ്ട്. എന്നാല്‍ അതിന് പുറമേ 4777 . 1 4 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനും അനുബന്ധ സൗകര്യത്തിനുമായി മുടക്കുന്നത്. ബ്രേക്ക് വാട്ടറും ഹാർബർ നിർമ്മാണത്തിനുമായി 1726 34 കോടിയും , ഭൂമി ഏറ്റെടുക്കാൻ 1115. 73 കോടിയും , വൈദ്യുതി ജലസ്രോതസ്സുകള്‍ എന്നിവയുടെ നിർമ്മാണത്തിന് 76 .77 കോടിയും സോഷ്യല്‍ വെല്‍ഫെയർനായി 123. 6 കോടിയും കണ്‍സള്‍ട്ടൻസി പ്രോജക്‌ട് അഡ്മിനിസ്ട്രേഷൻ എന്നിവയ്ക്കായി 135 കോടിയും നിർമാണ ഘട്ടത്തിലെ പലിശക്കായി 278 . 8 കോടിയും റെയില്‍ കണക്ടിവിറ്റിക്കായി 1213 . 66 കോടി രൂപയും സംസ്ഥാന സർക്കാർ മുടക്കുന്നത് ഇത്രയും തുക സംസ്ഥാനം മുടക്കുന്നത് കൊണ്ട് ആണ് ലാഭവിഹിതം
കേരളത്തിന് കൂടുതല്‍ ലഭിക്കുന്നത്. കേരളം വിജി എഫ് ഗ്യാൻ്റ് നല്‍കുന്നത് വിഴിഞ്ഞത്തിൻ്റെ വികസനത്തിന് വേണ്ടി മാത്രമാണ് തിരിച്ച് ലഭിക്കേണ്ടത്ത തുകയായി തന്നെയാണ് സംസ്ഥാനത്തിൻ്റെ വിജിഎഫ് വിഹിതത്തെ കേരളം കാണുന്നതും , എന്നാല്‍ കേന്ദ്രത്തിൻ്റെ വിജി എഫ് വിഹിതത്തില്‍ ലാഭവിഹിതം വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു.
ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് (ധനമന്ത്രാലയം) രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നല്‍കാൻ ശുപാർശ നല്‍കിയത്. ഈ തുക ലഭിക്കണമെങ്കില്‍ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസൻ്റ് മൂല്യം (എൻ പി വി ) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധന അതോടൊപ്പം മുന്നോട്ടു വച്ചിരിക്കുകയാണ്. അതിനർത്ഥം ഇപ്പോള്‍ നല്‍കുന്ന തുക 817.80 കോടി രൂപയാണെങ്കില്‍ തിരിച്ചടവിൻ്റെ കാലയളവില്‍ പലിശ നിരക്കില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ഏതാണ്ട് 10000-12000 കോടി രൂപയായി തിരിച്ചടക്കണം എന്നാണ്.
വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ ഗ്രാൻ്റായി നല്‍കുന്നതാണ്.വായ്പയായി പരിഗണിക്കേണ്ടതല്ല. വി ജി എഫ് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായി നല്‍കാൻ തീരുമാനിച്ചതാണ്. അതില്‍ കേന്ദ്ര വിഹിതമാണ് 817.80 കോടി രൂപ. സംസ്ഥാന വിഹിതം 817.20 കോടി രൂപയാണ്. ഈ വിഹിതം സംസ്ഥാനം നേരിട്ട് അദാനി പോർട്ട് കമ്ബനിക്ക് നല്‍കും. കേന്ദ്രം നല്‍കുന്ന തുക വിഴിഞ്ഞം അന്താരാഷ്ട തുറമുഖ കമ്ബനിക്ക് (വിസില്‍) ലാഭവിഹിതം ലഭിച്ചു തുടങ്ങുമ്ബോള്‍ അതിന്റെ ഇരുപതു ശതമാനം വെച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ നല്‍കണം എന്നതാണ് വ്യവസ്ഥ വെച്ചിരിക്കുന്നത്. ഇപ്പോള്‍ കേന്ദ്ര സർക്കാർ തങ്ങള്‍ നല്‍കിയ തുക സംസ്ഥാന സർക്കാരിനു നല്‍കിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിൻ്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സർക്കാരിൻ്റെ തലയില്‍ കെട്ടിവയ്ക്കുകയുമാണ് ചെയ്യുന്നത്. ഇത് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിൻ്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണ്.
വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കുന്നത് കേന്ദ്ര സർക്കാരും അദാനി കമ്ബനിയും തുക നല്‍കുന്ന ബാങ്കും തമ്മിലാണ്. എന്നാല്‍ തിരിച്ചടക്കാനുള്ള കരാർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മില്‍ വേണം എന്നാണ് വിചിത്രമായ നിബന്ധന.രാജ്യത്തിനാകെ ഗുണകരമായ ഒരു പദ്ധതിക്കായി സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നല്‍കുമ്ബോളാണ് സംസ്ഥാനത്തിനുമേല്‍ കേന്ദ്രം അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്.