അറ്റ്ലാന്‍റക്കെതിരെ നടക്കാന്‍ പോകുന്ന ചാമ്ബ്യന്‍സ് ലീഗ് മല്‍സരത്തിനായുള്ള ടീമിനെ അന്‍സലോട്ടി പ്രഖ്യാപ്പിച്ചു.അതില്‍ റയല്‍ മാഡ്രിഡ് ആരാധകരെ ഏറെ ആഹ്ളാദത്തില്‍ ആക്കി കൊണ്ട് വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ടീമില്‍ ഇടം നേടി.നിലവില്‍ ചാമ്ബ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് ഏറെ സമ്മര്‍ദത്തില്‍ ആണ്.അഞ്ചില്‍ മൂന്നു മല്‍സരങ്ങള്‍ പരാജയപ്പെട്ട അവര്‍ ചാമ്ബ്യന്‍സ് ലീഗ് പട്ടികയില്‍ 24 ആം സ്ഥാനത്ത് ആണ്.അതിനാല്‍ മികച്ച ഫോമില്‍ ഉള്ള അറ്റ്ലാന്‍റ ടീമിനെതിരെ റയലിന് ജയിച്ചേ തീരൂ.
വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരുടെ വരവ് റയല്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും.നിലവില്‍ എംബാപ്പെ,ബെലിങ്ഹാം എന്നിവര്‍ ഫോമില്‍ ആയിരിക്കുന്നു എന്നതും റയല്‍ ആരാധകര്‍ക്ക് ആവേശം പകരുന്നു.ഈ സമയത്ത് തന്നെ വിനീഷ്യസ് തിരിച്ചെത്തുന്നത് ടീമിന് ഏറെ ഗുണം ചെയ്യും.എന്നാല്‍ നിലവില്‍ പുലിവാല് പിടിക്കാന്‍ പോകുന്നത് അന്‍സലോട്ടി ആയിരിയ്ക്കും.എന്തെന്നാല്‍ വിനീഷ്യസ്-റോഡ്രിഗോ-എംബാപ്പെ ത്രയതിനെ മുന്നേറ്റ നിരയില്‍ അദ്ദേഹം പരീക്ഷിച്ചപ്പോള്‍ എല്ലാം പരാജയം ആയിരുന്നു ഫലം.ഇവര്‍ മൂന്നു പേരും ഒപ്പം ഇറങ്ങുമ്ബോള്‍ അത് ടീമിന്‍റെ സന്തുലിതാവസ്ഥ തകര്‍ക്കും എന്നായിരുന്നു ഇറ്റാലിയന്‍ മാനേജര്‍ അവകാശപ്പെടുത്തുന്നത്.