കരുനാഗപ്പള്ളിയില്‍ 25 ലിറ്റർ വ്യാജ മദ്യം കടത്തിയ രണ്ട് പേർ പിടിയില്‍. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഉദീഷ് (37), കണ്ണമംഗലം സ്വദേശി ഷിബു (39) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
സ്കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 50 കുപ്പി നിറയെ വ്യാജ മദ്യവുമായാണ് ഇവർ പിടിയിലായത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷ്.എസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കേസ് കണ്ടെത്തിയത്.