വൈദ്യുതി വാങ്ങല്‍; ലിഗ്നൈറ്റ് കോര്‍പറേഷനുമായി ചര്‍ച്ച നടത്തി കെ.എസ്.ഇ.ബി

വേനല്‍കാലത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാനിടയുള്ള സാഹചര്യത്തില്‍ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ (എൻ.എല്‍.സി) അധികൃതരുമായി ചർച്ച നടത്തി കെ.എസ്.ഇ.ബി.

കേരളത്തിന് ആവശ്യമായ വൈദ്യുതി പൊതുമേഖല കമ്ബനികളില്‍നിന്ന് കഴിയുന്നത്ര വാങ്ങാനുള്ള ശ്രമത്തിന്‍റെകൂടി ഭാഗമായിരുന്നു ചർച്ച. ആറ് പതിറ്റാണ്ടിലേറെയായി ഊർജ മേഖലയില്‍ മുൻനിരയില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ.

രാജ്യത്തെ ലിഗ്നൈറ്റ് ഉല്‍പാദനത്തിലും താപ, പുനരുപയോഗ ഊർജ ഉല്‍പാദനത്തിലും ഗണ്യമായ പങ്ക് സംഭാവന ചെയ്യുന്ന എൻ.എല്‍.സിയുമായുള്ള കരാറുകള്‍ സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് കെ.എസ്.ഇ.ബിക്കുള്ളത്. ചർച്ചയില്‍ കെ.എസ്.ഇ.ബി സി.എം.ഡി ബിജു പ്രഭാകർ, എൻ.എല്‍.സി സി.എംഡി എം. പ്രസന്നകുമാർ, എൻ.എല്‍.സി ഡയറക്ടർ (പവർ) എം. വെങ്കിടാചലം, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ എം.പി. രാജൻ തുടങ്ങിയവരും പങ്കെടുത്തു.

നെയ്‌വേലിയില്‍ 28 ദശലക്ഷം ടണ്‍ പ്രതിവർഷം മൊത്തം സ്ഥാപിത ശേഷിയുള്ള മൂന്ന് ഓപണ്‍കാസ്റ്റ് ലിഗ്നൈറ്റ് ഖനികള്‍ എൻ.എല്‍.സിക്കുണ്ട്. ഇവിടെ 3390 മെഗാവാട്ട് ശേഷിയുള്ള നാല് ലിഗ്നൈറ്റ് അധിഷ്‌ഠിത പിറ്റ്-ഹെഡ് തെർമല്‍ പവർ സ്റ്റേഷനുകളും രാജസ്ഥാനിലെ ബാർസിംഗ്‌സറില്‍ 250 മെഗാവാട്ട് ലിഗ്നൈറ്റ് അധിഷ്‌ഠിത തെർമല്‍ പവർ സ്റ്റേഷനും പ്രവർത്തിപ്പിക്കുന്നുണ്ട്.

ഒഡിഷയിലും ഖനി പ്രവർത്തിക്കുന്നു. 1000 മെഗാവാട്ട് കല്‍ക്കരി അധിഷ്‌ഠിത താപവൈദ്യുതി നിലയവും അതിന്‍റെ അനുബന്ധ കമ്ബനിയായി എൻ.എല്‍.സി തമിഴ്‌നാട് പവർ ലിമിറ്റഡ് തൂത്തുക്കുടിയിലുമുണ്ട്. ഇതോടൊപ്പം തമിഴ്‌നാട്ടിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെയും വിവിധ ജില്ലകളിലായി 1380 മെഗാവാട്ട് സോളാർ പവർ പ്ലാൻറുകളും തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ 51 മെഗാവാട്ട് വിൻഡ് പവർ പ്ലാൻറും എൻ.എല്‍.സി നിയന്ത്രണത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു.

ഈ ഘടകങ്ങളെല്ലം കേരളത്തിന് മിതമായ നിരക്കില്‍ വൈദ്യുതി എത്തിക്കാൻ സഹായകമാകുമെന്ന പ്രതീക്ഷയാണ് കെ.എസ്.ഇ.ബിക്കുള്ളത്. അദാനി, ടാറ്റ പോലുള്ള സ്വകാര്യ ഊർജ ഉല്‍പാദക കമ്ബനികളുമായുള്ള കരാറുകളില്‍ ചോദ്യങ്ങളുയുരുന്ന സാഹചര്യത്തില്‍ പൊതുമേഖല സംരംഭങ്ങളുമായി കൂടുതല്‍ വൈദ്യുതി വാങ്ങല്‍ ധാരണയിലേക്കെത്താനാണ് ശ്രമം.

ഇന്ധന സർചാർജ്: തെളിവെടുപ്പ് നാളെ

തിരുവനന്തപുരം: വൈദ്യുതി ഇന്ധന സർചാർജ് സംബന്ധിച്ച്‌ പൊതുതെളിവെടുപ്പ് റെഗുലേറ്ററി കമീഷന്റെ വെള്ളയമ്ബലത്തുള്ള ഓഫിസിലെ കോർട്ട് ഹാളില്‍ ചൊവ്വാഴ്ച രാവിലെ 11ന് നടക്കും. പൊതുതെളിവെടുപ്പില്‍ നേരിട്ടെത്താൻ സാധിക്കാത്തവർക്ക് വിഡിയോ കോണ്‍ഫറൻസിലൂടെയും പങ്കെടുക്കാം.

വിഡിയോ കോണ്‍ഫറൻസില്‍ പങ്കെടുക്കാൻ താല്‍പര്യമുള്ളവർ തിങ്കളാഴ്ച പകല്‍ 12ന് മുമ്ബ് പേരും വിശദവിവരങ്ങളും ഫോണ്‍ നമ്ബർ സഹിതം കമീഷൻ സെക്രട്ടറിയെ [email protected] എന്ന ഇ-മെയിലില്‍ അറിയിക്കണം.

വൈദ്യുതി നിരക്ക് വർധനക്കെതിരെ എ.ഐ.വൈ.എഫ്

തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധിപ്പിച്ച നടപടി സർക്കാർ പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂനിറ്റിന് 16 പൈസയുടെ വർധനയാണുണ്ടായത്. കേന്ദ്രത്തിന്റെ വൈദ്യുതി നയം സൃഷ്ടിക്കുന്ന അധിക ബാധ്യതയുടെ കണക്ക് പറഞ്ഞ് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല.

നിരക്ക് വർധിപ്പിക്കാതെയുള്ള പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമിക്കേണ്ടത്. വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ്‌ എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്‌മോനും അറിയിച്ചു.Dailyhunt

Disclaimer

Leave a Reply

Your email address will not be published. Required fields are marked *