പാലക്കാട് വിമാനത്താവളം വേണമെന്ന ആവശ്യം വീണ്ടും സജീവമായി. പാലക്കാട് അന്താരാഷ്ട്ര വിമാനത്താവളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി കെ ശ്രീകണ്ഠന്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡുവുമായി ചര്‍ച്ച നടത്തിയതോടെയാണ് ആവശ്യം വീണ്ടും സജീവമായത്.
പാലക്കാടുള്ളവര്‍ ഇപ്പോള്‍ നൂറു കിലോമീറ്റര്‍ അധികം അകലെയുള്ള കോയമ്ബത്തൂര്‍, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. കേന്ദ്രത്തിന്റെ നിര്‍ദിഷ്ഠ കൊച്ചി ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗം കൂടിയാണ് പാലക്കാട്. അതിന് പുറമേ,10000 കോടിയിലധികം രൂപ മുതല്‍മുടക്കില്‍ 55,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഹൈടെക്ക് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയും പാലക്കാട് ആണ് വരുന്നത്. ഇതിനായി രണ്ടായിരം ഏക്കറിലധികം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു.
സ്മാര്‍ട് സിറ്റി യാഥാര്‍ത്ഥ്യമായാല്‍ ആഗോള കമ്ബനികളടക്കം ഇവിടെ നിക്ഷേപം നടത്തും. അത്തരമൊരു സാഹചര്യത്തില്‍ കയറ്റുമതിക്കും ഇറക്കുമതിക്കും ചേര്‍ന്ന് ഒരു അന്താരാഷ്ട്ര വിമാനത്താവളം അത്യന്താപേക്ഷിതമാണെന്ന് എം പി മന്ത്രിമാര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.