പ്രായപൂർത്തിയാകാത്ത 14 വയസ്സുള്ള പെൺകുട്ടിയെ പിയാനോ അധ്യാപകനായ എളവള്ളി ചിറ്റാട്ടുകര വടക്കേത്തറ വീട്ടിൽ ജോഷി വർഗീസ് (56) നെയാണ് ലൈംഗിക അതിക്രമം നടത്തിയ കേസിൽ ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 26 വർഷം കഠിന തടവും 3 വർഷം വെറും തടവും 4,50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 18 മാസം കൂടി അധികതടവ് അനുഭവിക്കണം. 10/9/2023 തീയതി മുതൽ 24/9/2023 തീയതി വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത 14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ പിയാനോ ക്ലാസ്സ് നടത്തുന്ന സ്ഥാപനത്തിൽ വച്ച് പലതവണ ലൈംഗിക അതിക്രമം നടത്തി എന്ന കാര്യത്തിന് പാവറട്ടി പോലീസ് സ്റ്റേഷനിൽ കേസ്റെജിസ്റ്റർ ചെയ്തിരുന്നു. പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെ്കടർ. സോമൻ പി എസ് FIR രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തുകയും ചെ്യുതു. . തുടരന്വേഷണം നടത്തിയ സബ് ഇൻസ്പെ്കടർ വൈശാഖ് ഡി പ്രതിക്കെതിരെ ബഹു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി.സിപിഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.