കർദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ് കൂവക്കാടിന് ഭാവുകങ്ങൾ നേർന്ന് മുഖ്യമന്ത്രി

കർദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ് കൂവക്കാടിന് ഭാവുകങ്ങൾനേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സമയം രാത്രി ഒമ്ബതിനാണ് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ‘കത്തോലിക്കാ സഭയുടെ കർദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ്ജ് കുവക്കാട്ട് പിതാവിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്‌തവർക്കാകെ, പ്രത്യേകിച്ച് സിറോ മലബാർ സഭയ്ക്ക്, ഏറെ അഭിമാനകരമാണ് പട്ടക്കാരൻ ആയിരിക്കെ തന്നെ കർദിനാൾ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു എന്ന വസ്തുത. വത്തിക്കാന്റെ ഡിപ്ലോമാറ്റിക്ക് സർവീസിന്റെയും സ്റ്റേറ്റ് സെക്രട്ടേറിയേറ്റിൻ്റെയും ഭാഗമായി പ്രവർത്തിച്ച അനുഭവസമ്ബത്തുള്ള അദ്ദേഹത്തിന് ഈ പുതിയ നിയോഗത്തിൽ സഭയെയും പൊതു സമൂഹത്തെ ആകെയും കൂടുതൽ ആഴത്തിൽ സേവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.’, മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *