ലിയോയെ തൊടാനായില്ല; ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രമായി മാറിയിരിക്കുകയാണ് പുഷ്‌പ 2. 6 കോടിയ്ക്ക് മുകളിലാണ് അല്ലു അർജുൻ ചിത്രം കേരളക്കരയിൽ നിന്നും നേടിയത്.
കേരള ഫസ്റ്റ് ഡേ കളക്ഷനിൽ മുന്നിലുള്ള ഇതര ഭാഷാചിത്രം വിജയ് നായകനായി എത്തിയ ലിയോ ആണ്. 12 കോടിയാണ് സംസ്ഥാനത്തെ ലിയോയുടെ ആദ്യദിന കളക്ഷൻ. മികച്ച സ്ക്രീൻ കൗണ്ട് ആണ് കേരളത്തിൽ പുഷ്‌പ 2ന് ലഭിച്ചത്. 500ലധികം സ്ക്രീനുകളാണിതെന്നാണ് വിവരം. കൂടാതെ തമിഴ് നാട്ടിൽ ആദ്യദിനം 10 കോടി പുഷ്‌പ നേടിയെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്.