പാക്കിസ്ഥാനില്‍ നിസ്സഹകരണ സമരം ആരംഭിക്കുമെന്ന് ജയിലില്‍ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.നവംബറില്‍ തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) നടത്തിയ റാലിക്കു നേർക്കുണ്ടായ നടപടിയില്‍ 12 പേർ കൊല്ലപ്പെട്ടിരുന്നു.
ഇതില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും അറസ്റ്റിലായ രാഷ്‌ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ ഇമ്രാൻ ഖാന് ആവശ്യപ്പെട്ടു.