തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ തീരദേശം സി.ആർ.സെഡ് രണ്ട് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറങ്ങി.
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് തീരദേശവാസികളുടെ ചിരകാല അഭിലാഷം സാധ്യമായത്.
തൃക്കരിപ്പൂരിലെ തീരപ്രദേശങ്ങളിലാകെ ജലാശയത്തിലെ വീതിക്ക് തുല്യമായതോ, 50 മീറ്ററോ മാറി നിർമാണ പ്രവർത്തനങ്ങള്‍ നടത്താവുന്ന സാഹചര്യം ഉണ്ടാകും.
300 സ്ക്വയർ മീറ്റർവരെയുള്ള വാസഗൃഹങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്ന് തന്നെ അനുമതി ലഭിക്കും. അതില്‍ കൂടുതല്‍ അളവുകളുള്ള വീടുകള്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങണം. കേരളത്തിലെ 66 പഞ്ചായത്തുകളെ രണ്ട് എ കാറ്റഗറിയില്‍ പരിഗണിച്ചപ്പോള്‍ തൃക്കരിപ്പൂരിന് അതില്‍ ഇടം നേടാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ പറഞ്ഞു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി കാസർകോട്ട് നടന്ന ഹിയറിങ്ങില്‍ പ്രത്യേക വാഹനങ്ങള്‍ ഏർപ്പാടാക്കിയാണ് ജനങ്ങളെ പങ്കെടുപ്പിച്ചത്. 2019 ജനുവരി 18ന് മുമ്ബുള്ള അംഗീകൃത റോഡുകളുടെയോ കെട്ടിടങ്ങളുടെയോ കരയോട് ചേർന്നുള്ള ഭാഗത്ത് നിലവിലെ കെട്ടിട നിർമാണ ചട്ടപ്രകാരം അനുമതി ലഭിക്കും. ഇത് തൃക്കരിപ്പൂരിലെ തീരദേശ വാസികള്‍ക്ക് ഏറെ പ്രയോജനകരമാണ്.