പത്തു ദിവസത്തെ സന്ദർശനത്തിനായി, യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കൊച്ചിയിലെത്തി.
ദുബായില്‍ നിന്നു എമിറേറ്റ്സ് വിമാനത്തില്‍ രാവിലെ 8.30ന് വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ജനപ്രതിനിധികളും ചേർന്നു സ്വീകരിച്ചു.
പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തി, ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിട ത്തില്‍ പ്രാർഥിച്ച ശേഷം അദ്ദേഹം പാത്രിയർക്കാ സെന്ററില്‍ വിശ്രമിക്കും. ഞായറാഴ്ച,രാവിലെ മലേക്കുരിശു ദയറയില്‍ കുർബാനയർപ്പിക്കും.
ഉച്ചയ്ക്ക് ശേഷം 3.30 ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററില്‍ യാക്കോബായ സഭാ എപ്പിസ്കോപ്പല്‍ സിനഡില്‍ പങ്കെടുക്കും. തുടർന്ന്
സന്ധ്യാ പ്രാർഥനയില്‍ പങ്കെടുക്കും. 9നു രാവിലെ 8നു പുത്തൻകുരിശ് പാത്രിയർക്കാ കത്തീഡ്രലില്‍ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ 40-ാം ഓർമ ദിനത്തോടനുബന്ധിച്ചു നടക്കുന്ന കുർബാനയില്‍ മുഖ്യ കാർമികത്വം വഹിക്കും.
തുടർന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിലും നേർച്ച സദ്യയിലും പങ്കെടുത്തതിനുശേഷം. 10നു മഞ്ഞനിക്കരയിലേക്കു പോകും. 17 നു രാവിലെ കൊച്ചിവിമാനത്താവളത്തില്‍ നിന്നു മടങ്ങും.