കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. നെടുമ്ബാശ്ശേരി സ്വദേശി പ്രദീപാണ് (45) മരിച്ചത്.

എറണാകുളം കടുങ്ങല്ലൂര്‍ മുപ്പത്തടത്താണ് കോണ്‍ക്രീറ്റ് മിക്‌സിങ് യൂണിറ്റ് വൃത്തിയാക്കുന്നതിനിടെ പ്രദീപ് മെഷീനില്‍ കുടുങ്ങിയത്. അപകടം നടന്ന സ്ഥലത്ത് തന്നെ ഇദ്ദേഹത്തിന് മരണം സംഭവിച്ചു.

കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയായ ശേഷം വൃത്തിയാക്കാനായി മെഷീന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കഴുകാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *