തമിഴിലെ ഫയർ ബ്രാൻഡ് സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് – വിജയ് കോമ്ബോയിലെത്തിയ ലിയോ വൻ ബോക്സോഫീസ് വിജയമാണ് നേടിയത്.
2017ല്‍ റിലീസായ മാനഗരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. കൈതി എന്ന രണ്ടാമത്തെ സിനിമയില്‍ കൂടി തന്റെ ബ്രാൻഡ് വാല്യൂ അദ്ദേഹം തമിഴി സിനിമാ ഇൻഡസ്ട്രിയില്‍ എഴുതിച്ചേർത്തു.
മറക്കാന്‍ പറ്റാത്ത തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്‍കിയ ഒരു സിനിമയെ പറ്റി പറയുകയാണ് സംവിധായകൻ ഇപ്പോള്‍.
അന്ന് മുഴുവന്‍ ക്ലാസും കോളേജില്‍ ഉണ്ടായിരുന്നില്ല. പകരം അവരൊക്കെ തിയേറ്ററിലായിരുന്നു ഉണ്ടായിരുന്നത്. ഗില്ലി ഞാന്‍ കോയമ്ബത്തൂരിലെ തിയേറ്ററില്‍ വെച്ച് ഒരു അഞ്ച് പ്രാവശ്യമൊക്കെ കണ്ടിട്ടുണ്ടാകും. മറക്കാന്‍ പറ്റാത്ത എക്സ്പീരിയന്‍സ് തന്നെയായിരുന്നു അത്,’
ലോകേഷ് കനകരാജ് ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ചിത്രം നല്‍കിയ അഡ്രിനാലിൻ റഷിനെ പറ്റിയും, തിയേറ്റര്‍ എക്സ്പീരിയന്‍സിനെ പറ്റിയും സംസാരിച്ചത്.