ഒല്ലൂര്‍ എസ്‌എച്ച്‌ഒക്ക് കുത്തേറ്റ സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

ഒല്ലൂർ എസ്‌എച്ച്‌ഒക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പിച്ച അനന്തു മാരിക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച്‌ കുത്തി എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എസ്‌എച്ച്‌ഒ ഫർഷാദിനാണ് നെഞ്ചിലും വലതു കൈയിലും കുത്തേറ്റത് ഹർഷാദ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലോടെയാണ് പടവരാടിലെ കള്ളുഷാപ്പില്‍ മാരി എന്ന് വിളിക്കുന്ന അനന്തുവും ഷാപ്പിലെത്തിയ മറ്റൊരാളുമായി തര്‍ക്കം ഉണ്ടാകുകയും ഇയാളെ അനന്തു ആക്രമിക്കുകയും ചെയ്തത്.

;‘കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും ലക്ഷ്യം വർഗീയ ശക്തികളുമായി ചേർന്നുള്ള അധികാര രാഷ്ട്രീയം’; കോണ്‍ഗ്രസുകാരനായി തുടരുകയെന്ന ആഗ്രഹം ഉപേക്ഷിക്കുന്നു: എകെ ഷാനിബ്

ഈ വിവരം സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച്‌ അനന്തുവിനെ പിടികൂടാന്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി. അഞ്ചേരി അയ്യപ്പന്‍ കാവിന് അടുത്തുള്ള കോഴിഫാം പരിസരത്ത് ഇയാള്‍ ഉള്ളതായി വിവിരം ലഭിച്ചതോടെ, അവിടെ എത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ അനന്തു കത്തി എടുത്ത് വീശുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടയില്‍ എസ്‌എച്ച്‌ഒയുടെ ചുമലിലും കൈയ്ക്കും കുത്തേറ്റു. കൂടാതെ സിപിഒ വീനിതിനും പരുക്കേറ്റു. എസ്‌എച്ച്‌ഒ അതിസാഹസികമായി പ്രതിയെ കീഴടക്കി സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *