ഫിഫാ ക്ലബ്ബ് ലോകകപ്പ്; ഇന്‍ര്‍മിയാമിക്കൊപ്പം അല്‍ അഹ് ലിയും പോര്‍ട്ടോയും റയലിനൊപ്പം അല്‍ ഹിലാല്‍; സിറ്റി യുവന്റസിനൊപ്പം

അടുത്ത ജൂണില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ പുറത്ത് വിട്ട് ഫിഫ. ലയണല്‍ മെസ്സിയുടെ ഇന്റര്‍മിയാമി ഗ്രൂപ്പ് എയില്‍ എഫ് സി പോര്‍ട്ടോയ്ക്കും അല്‍ അഹ് ലിക്കും പാല്‍മിറാസിനും ഒപ്പമാണ്.

റയല്‍ മാഡ്രിഡ് അല്‍ ഹിലാലിനും സാല്‍സ്ബര്‍ഗിനും പാചുഗായ്ക്കും ഒപ്പം ഗ്രൂപ്പ് എച്ചിലാണ്. മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ജിയിലാണ്. അല്‍ ഐയിന്‍, യുവന്റസ്, വയദദ് എന്നിവരാണ് ഗ്രൂപ്പ് ജിയിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ പിഎസ്ജി, അത്‌ലറ്റിക്കോ മാഡ്രിഡ്, ബോട്ടോഫോഗോ, സെറ്റില്‍ സൗണ്ടേഴ്‌സ് എന്നിവര്‍ അണിനിരക്കും.

ഗ്രൂപ്പ് സിയില്‍ ബയേണ്‍ മ്യുണിക്ക്, ഓക്ലന്റ് സിറ്റി, ബൊക്കാ ജൂനിയേഴ്‌സ്, ബെന്‍ഫിക്ക എന്നിവര്‍ ഉള്‍പ്പെടും. ഫ്‌ളമെന്‍ഗോ, ചെല്‍സി, ക്ലബ്ബ് ലിയോണ്‍, എസ്‌പെരേന്‍സേ സ്‌പോര്‍ട്ടീവ് ഡി ടുണീസ്യ ഗ്രൂപ്പ് ഡിയിലാണ്. റിവര്‍പ്ലേറ്റ്, ഉര്‍വാ റെഡ് ഡയമന്റസ്, മൊന്റേററി, ഇന്റര്‍മിലാന്‍ എന്നിവര്‍ ഗ്രൂപ്പ് ഇയില്‍ കൊമ്ബുകോര്‍ക്കും. ഗ്രൂപ്പ് എഫില്‍ ഫ്‌ളുമിനസേ, ബോറൂസിയാ ഡോര്‍ട്ട്മുണ്ട്, ഉല്‍സാന്‍, മെമെലോഡി സണ്‍ഡൗണ്‍സ് എന്നിവരും ഏറ്റുമുട്ടും. 2025 ജൂണ്‍ 15 മുതല്‍ ജൂലായ് 13 വരെ അമേരിക്കയിലാണ് ക്ലബ്ബ് ലോകകപ്പ് നടക്കുക. 32 ടീമുകളാണ് അണിനിരക്കുക

Leave a Reply

Your email address will not be published. Required fields are marked *