മാഞ്ചസ്റ്റര്‍ സിറ്റി ഫിനാൻഷ്യല്‍ ബ്രീച്ച്‌; വാദം ഈ ആഴ്ച അവസാനിക്കും

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗിലെ സാമ്ബത്തിക നിയന്ത്രണ നിയമങ്ങളുടെ ലംഘനങ്ങള്‍ക്ക് മേലുള്ള വാദം ഈ ആഴ്ച അവസാനിക്കും.

ഫെബ്രുവരിയില്‍ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നു. 2009 നും 2018 നും ഇടയില്‍ നടത്തിയ 129 ലംഘനങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ ആണ് മാഞ്ചസ്റ്റർ സിറ്റി ചാർജ് നേരിടുന്നത്.

സെപ്തംബർ 17-ന് ആരംഭിച്ച നടപടിക്രമങ്ങള്‍ ഷെഡ്യൂളില്‍ തന്നെ തുടരുകയാണ്, ഇരു കക്ഷികളും അവരുടെ അവസാന വാദങ്ങള്‍ അവതരിപ്പിച്ചു. വിധി വന്നാലും അപ്പീലുകള്‍ നല്‍കുക ആണെങ്കില്‍ ഈ നിയമ പോരാട്ടം 2025-26 കാമ്ബെയ്‌ൻ വരെ നീണ്ടു നിന്നേക്കാം. .

വരാനിരിക്കുന്ന വിധി ഇംഗ്ലീഷ് ഫുട്‌ബോളിലെ മാഞ്ചസ്റ്റർ സിറ്റിയുടെ നിലനില്‍പ്പിനെയും അവരുടെ ഭാവിയെയും സാരമായി ബാധിച്ചേക്കാം. മാഞ്ചസ്റ്റർ സിറ്റിയുടെ റിലഗേഷൻ ഉള്‍പ്പെടെ അവർക്ക് ശിക്ഷയായി ലഭിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *