മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ തന്നെ വിചാരണ ചെയ്യാൻ അനുമതി നല്‍കിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കുന്നത് കർണാടക ഹൈകോടതി ജനുവരി 25ലേക്ക് മാറ്റി.
എതിർകക്ഷികള്‍ക്ക് ഇതുവരെ കോടതി നോട്ടീസ് പുറപ്പെടുവിച്ചില്ലെന്ന് സിദ്ധരാമയ്യക്കുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ എ.ജി. ശശികിരണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ച് ഹരജി ജനുവരി 25ലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് എതിർകക്ഷികള്‍ക്ക് കോടതി നോട്ടീസയക്കുകയും ചെയ്തു.