ഗസ്സയിലെ അല്‍-മവാസി ക്യാമ്ബില്‍ ഇസ്രായേല്‍ വ്യോമാക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

ഗസ്സയിലെ അല്‍-മവാസി ക്യാമ്ബിനു നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ 21 പേർ കൊല്ലപ്പെട്ടു.

തുടർച്ചയായി രണ്ടു തവണയാണ് ഇസ്രയേല്‍ സൈന്യം ക്യാമ്ബില്‍ ആക്രമണം നടത്തിയത്. 24 മണിക്കൂറിനിടെ അല്‍-മവാസിയിലടക്കം ഗസ്സയില്‍ 48 പേർ കൊല്ലപ്പെട്ടു

വടക്കൻ ഗസ്സയില്‍ നിന്ന് ഒഴിയാൻ ആളുകള്‍ക്ക് ഇസ്രയേല്‍ സേനയുടെ നിർദേശം ലഭിച്ചിട്ടുണ്ട്. കമാല്‍ അദ്വാൻ ഹോസ്പിറ്റലിനു നേരെയും ആക്രമണമുണ്ടായി. ഇതിനിടെ ഇസ്രയേല്‍ ജയിലുകളില്‍ കൊല്ലപ്പെട്ട 46 പലസ്തീൻകാരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നില്ലെന്ന് പ്രിസണേഴ്സ് സൊസൈറ്റി ആരോപിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു വടക്കൻ ഗസ്സയിലെ ബെയ്ത്‌ലാഹിയയില്‍ ഇസ്രായേല്‍ ഉപരോധവും ആക്രമണവും നടത്തിയത്. കമാല്‍ അദ്‌വാൻ ആശുപത്രിയില്‍ ചികിത്സയിലുള്ള നൂറുകണക്കിന് രോഗികള്‍ക്ക് മരുന്നും ഭക്ഷണവും അവശ്യ സേവനങ്ങളും ഇസ്രായേല്‍ സേന നിഷേധിച്ചിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ആശുപത്രിയുടെ ഡയറക്ടർ ഡോ. ഹുസാം അബു സഫിയ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *