യുഎസിലെ വടക്കൻ കലിഫോർണിയയില്‍ വൻ ഭൂചലനം. ഒറിഗോണ്‍ അതിർത്തിക്കടുത്തുള്ള ഹംബോള്‍ട്ട് കൗണ്ടിയിലെ ഫെർണ്ടെയ്ല് നഗരത്തിന്റെ പടിഞ്ഞാറ് പ്രാദേശിക സമയം രാവിലെ 10.44 നാണ് റിക്ടർ സ്കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
അതേസമയം, ആള്‍നാശം റിപ്പോർട്ട് ചെയ്തിട്ടില്ല.
സാൻഫ്രാൻസിസ്കോ വരെ പ്രകമ്ബനം അനുഭവപ്പെട്ടു. ഏതാനും സെക്കൻഡുകള്‍ ഭൂചലനം നീണ്ടുനിന്നതായും തുടർന്ന് ചെറിയ തുടർചലനങ്ങളും അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഭൂചലനത്തെ തുടർന്ന് യുഎസ് ജിയോളജിക്കല്‍ സർവേ യെല്ലോ അലർട്ടും സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പിന്നീട് സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.