രാജ്യത്തെ വീടുകളില്‍ കുടിവെള്ളം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജല്‍ജീവന്‍ മിഷന്‍ വഴി കേരളത്തില്‍ ലഭിച്ചത് പുതിയ 21.63 ലക്ഷം കുടിവെള്ള കണക്ഷനുകള്‍.
2019ല്‍ പദ്ധതി ആരംഭിക്കുമ്ബോള്‍ ഗ്രാമീണ മേഖലയില്‍ കേരളത്തിലുണ്ടായിരുന്നത് 16.64 ലക്ഷം കണക്ഷനുകളായിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ജല്‍ജീവന്‍ മിഷന്‍ മൂലം കുടിവെള്ള കണക്ഷനുകളുടെ എണ്ണം 38.27 ലക്ഷമായി ഉയര്‍ന്നു.
ഇതിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ചെലവഴിച്ചത് 5,325 കോടി രൂപിയാണെന്നും ഷാഫി പറമ്ബില്‍ എംപിയുടെ ചോദ്യത്തിന് ഉത്തരമായി കേന്ദ്രജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ ലോക്സഭയെ അറിയിച്ചു. 2019- 20 സാമ്ബത്തിക വര്‍ഷം 62 കോടി രൂപ വകയിരുത്തിയാണ് പദ്ധതി ആരംഭിച്ചതെങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ 304.29 കോടി രൂപ, 957.44 കോടി രൂപ, 1,741.93 കോടി രൂപ, 1,465.41 കോടി രൂപ, 793.07 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്.