‘സുരേഷ് ഗോപിക്ക് അഭിനയം തുടരാം’, ഔദ്യോഗിക അനുമതി ഉടന്‍ നല്‍കും, കഥാപാത്രമാകാന്‍ വീണ്ടും താടി വളര്‍ത്തി തുടങ്ങി സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിനയിക്കാന്‍ അനുമതി നല്‍കി. സുരേഷ് ഗോപി ഉടന്‍ തന്നെ ക്യാമറയ്ക്ക് മുന്നിലേക്കെത്തും എന്നാണ് പുറത്ത് വരുന്ന വിവരം.

ഇക്കാര്യത്തില്‍ ബി.ജെ.പി. ഉന്നതനേതൃത്വം തത്വത്തില്‍ അനുമതി നല്‍കി.

ഔദ്യോഗിക അനുമതി ഉടനുണ്ടാവും. എട്ടു ദിവസമാണ് ആദ്യ ഷെഡ്യൂളില്‍ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാന്‍ സുരേഷ് ഗോപി താടി വളര്‍ത്തി തുടങ്ങിയിട്ടുമുണ്ട്.

ഏറ്റെടുത്തിട്ടുള്ള പല പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടു പേകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാന്‍ സാധിക്കില്ലെന്ന നിലാപാടായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം അനുകൂല തീരുമാനം എടുത്തിരുന്നില്ല.

ഒറ്റക്കൊമ്ബന്‍ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് ആവശ്യമായവിധത്തില്‍ താടിയും സുരേഷ് ഗോപി വളര്‍ത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ കഴിഞ്ഞമാസം അദ്ദേഹം താടി ഉപേക്ഷിച്ചു.

ഷൂട്ടിങ് ഈ മാസം 29 മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ജനുവരി 5 വരെ ആണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ടാണ് ആദ്യ ഘട്ടത്തിലെ ഷൂട്ടിങ്. അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ പരമാവധി ആദ്യമേ തന്നെ ചിത്രീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *