ദിവസം രണ്ടുനേരം കഴിച്ചാല്‍ വയറിളക്കം, വയറുകടി എന്നിവ മാറും .
ആശാളിയുടെ ചില ഔഷധപ്രയോഗങ്ങള്‍ .
പ്രസവാനന്തര ചികിത്സയ്ക്ക് : ആശാളിയുടെ വിത്ത് വെള്ളത്തില്‍ കുതിർത്ത് തേങ്ങാപ്പാലും ,നെയ്യും ,ശർക്കരയും ചേർത്ത് ലേഹ്യമുണ്ടാക്കി പ്രസവാനന്തരം സ്ത്രീകള്‍ കഴിച്ചാല്‍ ശരീരവേദനയും ക്ഷീണവും മാറുകയും ,മുലപ്പാല്‍ വർദ്ധിക്കുകയും ,ദഹനശക്തി വർദ്ധിക്കുകയും ചെയ്യും .
സന്ധിവാതം,ആമവാതം : ആശാളിയുടെ വിത്തും , ജീരകവും തുല്ല്യ അളവില്‍ അരച്ച് നാരങ്ങാനീരില്‍ ചാലിച്ച് പുറമെ പുരട്ടിയാല്‍ സന്ധിവാതം,ആമവാതം എന്നിവ കൊണ്ട് സന്ധികളില്‍ ഉണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .
വാതരോഗങ്ങള്‍ : ആശാളിയുടെ വിത്ത് അരച്ച് 3 ഗ്രാം വീതം പാലില്‍ കലക്കി കഴിച്ചാല്‍ വാത വേദന ശമിക്കും .
ഉദരരോഗങ്ങള്‍ : ആശാളിയുടെ വിത്ത് അരച്ച് 3 ഗ്രാം വീതം ചൂടുവെള്ളത്തില്‍ കലക്കി കഴിച്ചാല്‍ വയറുവേദന ,വയറ് പെരുപ്പ് , ഗുല്മം എന്നിവ ശമിക്കും .