തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെ്കടർ സുനിൽ കുമാറും സംഘവും
തൃശ്ശൂർ അശ്വനി ജംഗ്ഷൻ സമീപത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബൈക്ക് മോഷ്ടാക്കളായ തൃശൂർ പട്ടാളം റോഡ് സ്വദേശിയായ മുത്തു (28), മാടക്കത്തറ പനമ്പിള്ളി സ്വദേശിയായ ജാതിക്കപറമ്പിൽ തദ്ദേവൂസ് (19) എന്നിവർ പിടിയിലായത്.
26.11.2024 തിയ്യതി പുറനാട്ടുക്കര സ്വദേശി പൂങ്കുന്നം റെയിൽവേസ്റ്റേഷൻ പരിസരത്ത് പാർക്കുചെയ്തിരുന്ന മോട്ടോർ സൈക്കിൾ നഷ്ടപെട്ടകാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. ഇക്കാര്യത്തിന് തൃശൂർ ഈസ്റ്റ് പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് കേസ് അന്വേഷിച്ച് വരികയായിരുന്നു. നിരവധി സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചും മറ്റും അന്വേഷിച്ചു വരുന്നതിനിടെയാണ് വാഹനപരിശോധനയിൽ പ്രതിയെ പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടയിൽ രണ്ടുപേർ മോട്ടോർ സൈക്കിളിൽ വരുന്നത് കണ്ട് തടഞ്ഞ് നിർത്തി രേഖകൾ പരിശോധിക്കാൻ ആവശ്യപെട്ടപ്പോൾ പെട്ടന്ന് അവിടെ നിന്നും ഓടി പോകാൻ ശ്രമിക്കുകയും തുടർന്ന് രണ്ടുപേരേയും സബ് ഇൻസ്പെ്കടർ സുനിൽകുമാറും സംഘവും പിടിച്ച് നിർത്തുകയുമായിരുന്നു.
വാഹന പരിശോധയിൽ ഇവർ ഓടിച്ചു കൊണ്ടു വന്നിരുന്ന മോട്ടോർ സൈക്കിളിൻെറ നമ്പർ പ്ലേറ്റുകളിൽ ചില നമ്പറുകൾ ചുരണ്ടി മാറ്റിയിട്ടുള്ളതായി കാണപ്പെടുകയും അതിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയതിലുമാണ് ബൈക്ക് മോഷണ കേസിലെ വാഹനമാണെന്ന് വ്യക്തമായത്. കോടതിയിൽ ഹാജരാക്കിയെ പ്രതികളെ റിമാൻറ് ചെയ്തു.
അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, ബിബിൻ പി നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, സുനി, സാംസൺ, ശശീധരൻ, സിവിൽ പോലീസ് ഓഫീസർമാരായ അജ്മൽ, സാംസൺ, സുഹീൽ, എന്നിവരാണ് ഉണ്ടായിരുന്നത്.