മാതള നാരകം പോഷകങ്ങളാല്‍ സമ്ബന്നം; കൂടുതലായി കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്, അറിയാം ആരോഗ്യ ഗുണങ്ങള്‍

ഔഷധ ഗുണങ്ങളേറെയുള്ള ഫലമാണ് മാതള നാരകം. ഭക്ഷണത്തില്‍ കൂടുലായി ഉള്‍പ്പെടുത്തുന്നതോടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.

സലാഡുകള്‍, തൈര്, മറ്റ് ഭക്ഷണങ്ങള്‍ എന്നിവയ്‌ക്കൊപ്പം ചേർത്ത് മാതളം കഴിക്കുന്നത് ഉചിതമാണ്.

നാരുകള്‍, വിറ്റാമിൻ എ, സി, ഇ, ബി5, ബി3, ഇരുമ്ബ്, ഫോളിക്കാസിഡ്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങളാണ് മാതളത്തില്‍ അടങ്ങിയിരിക്കുന്നത്. ദഹനം സുഗമമാക്കാനും മലബന്ധം കുറക്കുന്നതിനും മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. അള്‍ഷിമേഴ്സ്, പൈല്‍സ് തുടങ്ങിയ രോഗങ്ങള്‍ തടയാനും പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളം നല്ലതാണെന്നും പറയപ്പെടുന്നു.

ആന്റിഓക്സിഡന്റുകളും ഫ്‌ലേവനോയ്ഡുകളും മാതളനാരങ്ങയില്‍ ധാരാളമുണ്ട്. ചില ഗവേഷണങ്ങള്‍ അനുസരിച്ച്‌, പ്രോസ്റ്റേറ്റ് ക്യാൻസർ, സ്തനാർബുദം, വൻകുടലിലെ കാൻസർ എന്നിവ ഒഴിവാക്കാൻ മാതളം ഫലപ്രദമാണ്. കൂടാതെ, മാതള നാരകം കഴിക്കുന്നത് ആന്തരികാവയവങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സഹായിക്കുമെന്നും പറയപ്പെടുന്നു.

മാതള നാരകം ഉള്‍പ്പെടെയുള്ള പോളിഫിനോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യത്തിന് നല്ലതായിരിക്കുമെന്നാണ് പറയപ്പെടുന്നത്. മാതളനാരങ്ങയുടെ സത്ത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സ്‌ട്രെസ്, ധമനികളിലെ വീക്കം എന്നിവ കുറയ്ക്കുകയും ഹൃദയാഘാതം തടയാൻ സഹായിക്കുമെന്നും പറയപ്പെടുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ഇത് സഹായിക്കും.

ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ ധമനികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ‘മോശം’ കൊളസ്‌ട്രോള്‍, ഇവയെ പ്രതിരോധിക്കാൻ മാതള നാരകം കഴിക്കുന്നത് സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇത് ജ്യൂസാക്കി കുടിക്കുന്നതായിരിക്കും ഉചിതം. ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ ‘നല്ല’ കൊളസ്‌ട്രോളിനെ ഉയർത്താനും ഇതിന് കഴിയും, ഇത് ഹൃദയാഘാതത്തിനുള്ള സാധ്യതയും കുറക്കുന്നു.

രോഗകാരികളായ ബാക്ടീരിയ, ഫംഗസ്, എന്നിവയ്ക്കെതിരായ പ്രതിരോധത്തില്‍ മാതള നാരകത്തിലെ ഫൈറ്റോകെമിക്കലുകള്‍ സഹായിച്ചേക്കാം. അവ നിങ്ങളുടെ വായയുടെ ആരോഗ്യം സംരക്ഷിക്കുമെന്നും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

വീക്കം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നിവയാല്‍ ബാധിക്കുന്ന അസുഖങ്ങളില്‍ നിന്ന് നിങ്ങളുടെ തലച്ചോറിന് മാതളനാരകം സംരക്ഷണം നല്‍കുന്നു. ചില ഗവേഷണങ്ങള്‍ അനുസരിച്ച്‌, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും മസ്തിഷ്‌ക കോശങ്ങളുടെ നിലനില്‍പ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ അല്‍ഷിമേഴ്സ്, പാർക്കിൻസണ്‍സ് രോഗങ്ങളുടെ തുടക്കം തടയാൻ ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *